തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഡെപ്യൂട്ടി കലക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് പരാതി നൽകി
2011-ൽ വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നതെന്നാണ് പരാതി
കൊച്ചി: എറണാകുളം ജില്ലയിലെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം - കോഴിക്കോട് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർമാരെ പരസ്പരം മാറ്റുകയായിരുന്നു. 2011-ൽ വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നത്. ഭരണാനുകൂല സർവീസ് സംഘടന നേതാവായ ഇവർക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് യു.ഡി.എഫിന് വേണ്ടി നൽകിയ പരാതിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
UDF has lodged a complaint with the Chief Electoral Officer against the transfer of the Deputy Collector of Elections in Ernakulam district