ഉള്ളുനീറി മുണ്ടക്കൈ: മരണസംഖ്യ 366

ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

Update: 2024-08-03 13:34 GMT
Advertising

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 366 ആയി ഉയർന്നു. ഉരുൾദുരന്തം നടന്ന് അഞ്ച് ദിവസത്തിന് ശേഷവും  മരണസംഖ്യ ഉയരുകയാണ്. കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കി. 200ലധികം ആളുകളേയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിലിൽ ആധുനിക സംവിധാനങ്ങളുൾപ്പെടെ ഉപയോ​ഗിക്കുന്നുണ്ട്.

ദുരന്തത്തിൽ കാണാതായവരിൽ ഏറേ പേരേയും കണ്ടെത്തിയത് മലപ്പുറത്തുള്ള ചാലിയാറിൽനിന്നാണ്. ഇന്ന് നടത്തിയ തിരച്ചിലിൽ മാത്രം ചാലിയാറിൽ നിന്ന് 16 മൃത​ദേഹങ്ങളാണ് കണ്ടെത്തിയത്. 3 മൃതദേഹവും 13 ശരീരഭാഗങ്ങളുമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ഇവിടെ നിന്ന് ലഭിച്ചത് ആകെ 205 മൃതദേഹങ്ങളാണ്. 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും.

37 പുരുഷ മൃതദേഹങ്ങൾ, 29 സ്ത്രീ മൃതദേഹങ്ങൾ, 3 ആൺകുട്ടികളുടെ മൃതദേഹങ്ങൾ, 4 പെൺകുട്ടികളുടെ മൃതദേഹങ്ങൾ എന്നിവയാണ് ഇതുവരെ ഇവിടെനിന്ന് കണ്ടെത്തിയത്. ഇതിൽ 198 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും മുന്നെണ്ണം ഡി.എൻ.എ ടെസ്റ്റിനായി അയക്കുകയും ചെയ്തിട്ടുണ്ട്. ഇരുട്ട് വീണതോടെ ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് ദൗത്യസംഘം മടങ്ങി. രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News