ഉമർ ഫൈസി മുക്കത്തെ പുറത്താക്കണം; കോഴിക്കോട്ടെ സമസ്ത ഓഫീസിന് മുന്നിൽ ബോർഡ്
ജിഫ്രി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിക്കായി എത്തിയിട്ടുണ്ട്
കോഴിക്കോട്: ഉമർ ഫൈസി മുക്കത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ സമസ്ത ഓഫീസിന് മുന്നിൽ ബോർഡ്. സമസ്ത പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്. സമസ്ത മത വിദ്യാഭ്യാസ ബോർഡ് യോഗം നടക്കുന്നതിനിടെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ജിഫ്രി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിക്കായി എത്തിയിട്ടുണ്ട്.
എടവണ്ണപ്പാറയിൽ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസിൽ വച്ച് ഉമര്‍ ഫൈസി പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. സാദിഖലി തങ്ങള്‍ക്ക് ഖാസി ആകാന്‍ യോഗ്യതയില്ലെന്നും ഇസ്‍ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് ഖാസിയായതെന്നുമായിരുന്നു ഉമര്‍ ഫൈസിയുടെ വിമര്‍ശനം.
എന്നാൽ സെക്രട്ടറി ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയുമായി ബന്ധമില്ലെന്നും ഇത്തരം പ്രതികരണങ്ങൾ സംഘടനാ ഭാരവാഹികൾ നടത്തരുതെന്നും ചൂണ്ടിക്കാട്ടി സമസ്ത രംഗത്തെത്തിയിരുന്നു. എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരും ഉമര്‍ ഫൈസിയെ തള്ളിയിരുന്നു. ഫൈസി ജനറല്‍ സെക്രട്ടറിയെ മറികടന്ന് സമസ്ത തീരുമാനിക്കാത്ത അഭിപ്രായങ്ങള്‍ പരസ്യമായി പറയുകയാണെന്നുമാണ് അബ്ദുസമദ് പറഞ്ഞത്.