ഏക സിവിൽകോഡ് ഏകപക്ഷീയമായി നടപ്പിലാക്കരുത്: ലത്തീന്‍ സഭ

നേരത്തെ നിയമവിദക്ധർ തള്ളിക്കളഞ്ഞ വിഷയം അഭിപ്രായ സമുന്നയത്തിലൂടെയല്ലാതെ നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും ലത്തീൻ സഭ ആവശ്യപ്പെട്ടു

Update: 2023-07-07 11:22 GMT
Advertising

കൊച്ചി: രാജ്യത്ത് ഏക സിവിൽകോഡ് ഏകപക്ഷീയമായി നടപ്പിലാക്കരുതെന്ന് ലത്തീൻ സഭ. നേരത്തെ നിയമവിദക്ധർ തള്ളിക്കളഞ്ഞ വിഷയം അഭിപ്രായ സമുന്നയത്തിലൂടെയല്ലാതെ നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും ലത്തീൻ സഭ ആവശ്യപ്പെട്ടു. കേരള റീജിയൺ ലാറ്റിക് കാത്തലിക് കൗൺസിലിന്റെ ജനറൽ അസംബ്ലിയിലാണ് സഭ ഇക്കാര്യങ്ങൾ ഉന്നയിച്ചത്.

കഴിഞ്ഞ മൂന്നുദിവസമായി ഇടക്കൊച്ചിയിൽ നടക്കുന്ന കേരള ലത്തീൻ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കരള റീജിയൺ ലാറ്റിക് കാത്തലിക് കൗൺസിലിലാണ് കത്തോലിക്കാ സഭ ഏക സിവിൽകോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

'രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതാവണം ഏത് സിവിൽകോഡും. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുത്. ഏകീകൃത സിവിൽ കോട് സംബന്ധിച്ച് നിലവിൽ പ്രസിദ്ധീകരിച്ചിട്ടുമില്ല. സമാനമായ വിഷയമുണ്ടായ സമയത്തെല്ലാം നടപ്പാക്കേണ്ടെന്ന് പറഞ്ഞ് നിയമവിദഗ്ധർ തള്ളിക്കളഞ്ഞ വിഷയമാണ് ഏക സിവിൽകോഡ്'. സഭ വ്യക്തമാക്കി.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News