കുർബാന ഏകീകരണം; തൃശൂർ അതിരൂപതാ ആസ്ഥാനത്ത് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ വൈദികർ തടഞ്ഞുവെച്ചു
ജനാഭിമുഖ കുർബാന തുടരുമെന്ന ഉറപ്പ്കിട്ടാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് വൈദികർ.
Update: 2021-11-27 13:43 GMT
കുർബാന ഏകീകരണത്തെ ചൊല്ലി തൃശൂർ അതിരൂപത ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുറിക്കുള്ളിലാണ് പ്രതിഷേധം. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ വൈദികർ തടഞ്ഞുവെച്ചു. ജനാഭിമുഖ കുർബാന തുടരുമെന്ന ഉറപ്പ്കിട്ടാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് വൈദികർ.
അതേസമയം, സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ പുതിയ കുർബാന അർപ്പിക്കുന്നതിൽ നിന്ന് കർദിനാൾ പിന്മാറി. എറണാകുളം അങ്കമാലി അതിരൂപതയിൽ എതിർപ്പ് ശക്തമായതിനെ തുടർന്നാണ് പിൻമാറ്റം. സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ കർദിനാൾ ജോർജ് ആലഞ്ചേരി ഏകീകൃത കുർബാന അർപ്പിക്കും. ബസലിക്ക പള്ളിയിൽ കുർബാന അർപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.