കനത്ത മഴ; സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി
കേരള,എം.ജി,ആരോഗ്യ സർവകലാശാല പരീക്ഷകളാണ് മാറ്റിയത്
സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി. മഹാത്മാ ഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. കേരള സർവകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസി. എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകൾ മാറ്റി. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലകളും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി സർവകലാശാലകള്‍ പിന്നീട് അറിയിക്കും.
മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം പത്തനം തിട്ട,ആലപ്പുഴ,കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർമാര്‍ അവധി പ്രഖ്യാപിച്ചു.മഹാത്മാ ഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ മാറ്റമില്ലാതെ തുടരുകയാണ്.വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായെങ്കിലും അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.