അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയിൽ നിന്നുമിറങ്ങിപ്പോയി

ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ട് വരുമെന്നും അടിയന്തരപ്രമേയം അവതരിപ്പിക്കുന്നത് ഉചിതമല്ലെന്നും സ്പീക്കർ വ്യക്തമാക്കി

Update: 2022-02-22 06:49 GMT
Advertising

ലോകായുക്തയിൽ അടിയന്തര പ്രമേയം കൊണ്ടുവരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ നിഷേധിച്ചു. ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ട് വരുമെന്നും അടിയന്തരപ്രമേയം അവതരിപ്പിക്കുന്നത് ഉചിതമല്ലെന്നും സ്പീക്കർ വ്യക്തമാക്കി. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നുമിറങ്ങിപ്പോയി.

ലോക്പാലിനെ നിയമിക്കാൻ തയ്യാറാകാത്തവരാണ് അഴിമതി വിരുദ്ധത സംസാരിക്കുന്നതെന്ന് നിയമമന്ത്രി പി രാജീവും പറഞ്ഞു. സ്റ്റാറ്റിയൂട്ടറി സംവിധാനത്തിന് ഭരണഘടന സംവിധാനത്തെ അയോഗ്യനാക്കാൻ കഴിയുമോ എന്നും ഇതാണ് സർക്കാർ പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ബില്ല് വരുമ്പോൾ ചർച്ചയാകാം. അനുമതി തരില്ലെന്നും മന്ത്രി വ്യകതമാക്കി.

എന്നാൽ ചർച്ച ചെയ്യാൻ ഭയമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഭേദഗതിയുടെ അത്യാവശ്യം മന്ത്രി വിശദീകരിച്ചില്ല. സി പി ഐ മന്ത്രിമാരേയും കാനത്തേയും ആദ്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ജനങ്ങളുടെ പണം കൊള്ളയടിച്ചു കൊണ്ടു പോകുകയാണ്.കോവിഡ്,പണം കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റി എന്നും അദ്ദേഹം ആക്ഷേപമുയർത്തി.

ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ചിന്തയിലെ ലേഖനം പ്രതിപക്ഷം ഉയർത്തിക്കാണിച്ചു. ലോകായുക്തയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എഴുതിയ ലേഖനം സണ്ണി ജോസഫ് സഭയിൽ വായിച്ചു

പുതിയ ചിന്തയിലേക്ക് എങ്ങനെ മാറി എന്നും പല്ലും നഖവും കൊണ്ട് ലോകായുക്ത ഒരു കടി കടിച്ചു. ആ വേദന  മാറിയിട്ടില്ലെന്നും സണ്ണി ജോസഫ് പരിഹസിച്ചു. നിയമത്തിന്റെ പല്ലും നഖവും പറിച് കളഞ്ഞു. ഭേദഗതിയിൽ ഉദ്ദേശ ശുദ്ധിയില്ല. ആത്മാർഥത ഇല്ലാതെയാണ് അഴിമതിക്കെതിരെ അദ്ദേഹം സംസാരിക്കുന്നത്. ഭരണഘടന വിരുദ്ധ മാണെന്ന വാദം ശരിയല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News