ശുചിത്വമിഷന് അനുവദിച്ച ഫണ്ട് വിനിയോഗം ഇഴയുന്നു: ഇതുവരെ ചെലവഴിച്ചത് 13.78 ശതമാനം തുകമാത്രം
100 ശതമാനം സംസ്ഥാന പദ്ധതിയായ ശുചിത്വകേരളത്തിന് കീഴിലെ നഗരങ്ങളിലെ ഖരമാലിന്യ മാനേജ്മെന്‍റിനായി നീക്കി വെച്ച 21 കോടി രൂപയില്‍ ചിലവഴിച്ചത് 14.76 ശതമാനം മാത്രമാണ്
തിരുവനന്തപുരം: ശുചിത്വമിഷൻ ഫണ്ട് വിനിയോഗം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആസൂത്രണ ബോർഡിന്‍റെ കണക്കുകള്‍. 2022-23 ബജറ്റില്‍ ശുചിത്വമിഷന് അനുവദിച്ച 178.50 കോടിയിൽ ഇതുവരെ ചെലവാക്കിയത് 13.78 ശതമാനം തുക മാത്രമാണ്. 100 ശതമാനം സംസ്ഥാന പദ്ധതിയായ ശുചിത്വകേരളത്തിന് കീഴിലെ നഗരങ്ങളിലെ ഖരമാലിന്യ മാനേജ്മെന്‍റിനായി നീക്കി വെച്ച 21 കോടി രൂപയില്‍ ചിലവഴിച്ചത് 14.76 ശതമാനം മാത്രമാണ്.
ശുചിത്വമിഷന് കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളായ നിര്‍മല്‍ ഭാരത് അഭിയാനായി അനുവദിച്ച 36.90 കോടിയിൽ ഇതുവരെ ചെലവാക്കിയത് 9.49 % മാത്രമാണ്. സ്വച്ച് ഭാരത് മിഷന്‍-കോര്‍പറേഷന് അനുവദിച്ച 13.80 കോടിയിൽ 14.13% ഇതുവരെ ചെലവാക്കിയത് 13.78 ശതമാനമാണ്. സ്വച്ച് ഭാരത് മിഷന്‍- ഗ്രാമീണ്‍-ട്രൈബല്‍ സബ് പ്ലാന്‍ (കേന്ദ്ര വിഹിതം) 1.35 കോടിയിൽ 20 % മാത്രമാണ് ചെലവഴിച്ചത്. സ്വച്ച് ഭാരത് മിഷന്‍-മുനിസിപ്പിലിറ്റിയിൽ 13.80 കോടി രൂപയിൽ 14.13 % മാത്രമാണ് ചെലവഴിച്ചത്. സ്വച്ച് ഭാരത് മിഷന്‍-മുനിസിപ്പിലിറ്റിയിൽ 20.70 കോടിയിൽ 14.15 % മാത്രമാണ് ഉപയോഗിച്ചത്. സ്വച്ച് ഭാരത് മിഷന്‍- ഗ്രാമീണ്‍-പ്രത്യേക സ്കീമിൽ 6.75 കോടിയിൽ 9.48 % മാത്രമാണ് ശുചിത്വമിഷൻ ഫണ്ട് വിനിയോഗിച്ചത്.
ബ്രഹ്മപുരം തീപിടിത്തതിന്‍റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്കരണം വീണ്ടും ചര്‍ച്ചയാവുമ്പോള്‍ നിലവിലെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലേക്കണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് പദ്ധതി നിര്‍വഹണ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.