ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ല; ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു: മന്ത്രി വി. അബ്ദുറഹ്‌മാൻ

സർക്കാർ ഒരിടത്തും വഖഫ് ഭൂമി കയ്യേറിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് കോവിഡ് സമയത്ത് അടിയന്തര സാഹചര്യത്തിൽ താൽക്കാലികമായാണ് വഖഫ് ഭൂമി ഉപയോഗിച്ചത്. അത് തിരിച്ചെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

Update: 2021-12-14 08:57 GMT
Advertising

മുസ്‌ലിം ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ലെന്നും വഖഫ് ബോർഡിന്റെ പേരിൽ ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ. പള്ളികൾ പോലും ലീഗ് രാഷ്ട്രീയം പറയാൻ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. നാളെ മറ്റു പാർട്ടികളും ഇതിന് ശ്രമിച്ചാൽ  എന്തുണ്ടാവുമെന്നും മന്ത്രി ചോദിച്ചു.

സർക്കാർ ഒരിടത്തും വഖഫ് ഭൂമി കയ്യേറിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് കോവിഡ് സമയത്ത് അടിയന്തര സാഹചര്യത്തിൽ താൽക്കാലികമായാണ് വഖഫ് ഭൂമി ഉപയോഗിച്ചത്. അത് തിരിച്ചെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

വഖഫ് ഭൂമി കയ്യേറിയവർ ലീഗുകാർ തന്നെയാണ്. അവരാണ് ഇപ്പോൾ വഖഫ് സംരക്ഷണത്തെക്കുറിച്ച് പറയുന്നത്. മുസ്‌ലിംകളെല്ലാം ലീഗുകാരല്ലെന്നും ചെറിയൊരു ശതമാനം മാത്രമാണ് ലീഗിന്റെ കൂടെയുള്ളതെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News