''നാട്ടിൽ സമാധാനമുണ്ടാക്കിയിട്ടു പോരേ ലോകസമാധാനത്തിനുള്ള പൊറാട്ടുനാടകം...''; സി.പി.എമ്മിനെതിരെ മുരളീധരന്‍

സി.പി.എം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ് കേരള പൊലീസെന്നും വി മുരളീധരന്‍

Update: 2022-03-12 13:16 GMT
Advertising

സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ.  ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണ് സിപിഎമ്മെന്നു പറഞ്ഞ മുരളീധരന്‍ സി.പി.എം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ് കേരളാ പൊലീസെന്നും വിമര്‍ശിച്ചു.

മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ച പശ്ചാത്തലത്തിലായിരുന്നു മുരളീധരന്‍റെ പ്രസ്താവന. പാലക്കാട് യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് മരിച്ചത്. സി.പി.എം പ്രവർത്തകരാണ് അരുൺ കുമാറിനെ മർദിച്ചതെന്നാണ് ബി.ജെ.പി ആരോപണം.

സി.പി.എം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണ്. നാട്ടിൽ സമാധാനമുണ്ടാക്കിയിട്ടു പോരേ ലോകസമാധാനത്തിനുള്ള പൊറാട്ടുനാടകം. ലോകസമാധാനത്തിന് പണം നീക്കിവച്ച ദിവസം തന്നെയാണ് തരൂരിൽ ഒരു ചെറുപ്പക്കാരനെ കൊന്നത്. പ്രതിപക്ഷ നിരയിലെ ചെറുപ്പക്കാരെ യു.പിയില്‍ കൊന്നു തള്ളാറില്ല... ഇപ്പോഴും കേരള സർക്കാർ മികച്ച മാതൃകയാണെന്ന അഭിപ്രായം പ്രതിപക്ഷ നേതാവ് വി.ഡി സതീശനുണ്ടോ?. വി മുരളീധരന്‍ ചോദിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ കേരളാ പൊലീസ്. കേരളത്തിലെ പൊലീസിൻറെ ദുർഗതിയിൽ സഹതാപമുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News