വടക്കഞ്ചേരി അപകടം: കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന് നാറ്റ്പാക് റിപ്പോർട്ട്

ഒക്ടോബർ അഞ്ചിന് അർധരാത്രിയാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്. അഞ്ച് വിദ്യാർഥികൾ അടക്കം ഒമ്പതുപേരാണ് അപകടത്തിൽ മരിച്ചത്.

Update: 2022-10-30 09:27 GMT
Advertising

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന് നാറ്റ്പാക് റിപ്പോർട്ട്. അമിത വേഗതയിലായിരുന്ന ബസ് പെട്ടെന്ന് വേഗത കുറച്ച് നടുറോഡിൽ നിർത്തി. അതേസമയം അപകടത്തിന് പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണെന്നും നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബർ അഞ്ചിന് അർധരാത്രിയാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്. അഞ്ച് വിദ്യാർഥികൾ അടക്കം ഒമ്പതുപേരാണ് അപകടത്തിൽ മരിച്ചത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ദേശീയ ഏജൻസിയായ നാറ്റ്പാക് നടത്തിയ പഠനത്തിലാണ് കെഎസ്ആർടിസി ഡ്രൈവർക്കും വീഴ്ച പറ്റിയതായി കണ്ടെത്തിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News