'വൈക്കം വീരചരിതം, നാം ജാതിവേരറുത്ത കഥ'; നാടകം അരങ്ങിലെത്തിച്ച് സാഫി വിദ്യാർത്ഥികൾ

വൈക്കം സത്യഗ്രഹത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു മാധ്യമ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാടകം അരങ്ങേറിയത്

Update: 2023-03-31 13:03 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: വൈക്കം സത്യഗ്രഹത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിദ്യാർത്ഥി നാടകം അരങ്ങേറി. മാധ്യമ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് 'വൈക്കം വീരചരിതം, നാം ജാതിവേരറുത്ത കഥ' എന്ന പേരിൽ നാടകം നടന്നത്.

കേരള നവോത്ഥാനത്തിലെ ഒഴിച്ചുകൂടാനാവാത്ത ഏടായ ഐതിഹാസിക സമരത്തെ അനുസ്മരിച്ചുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ ചരിത്ര നാടകാവതരണം. ശ്രീനാരായണ ഗുരു, മഹാത്മാ ഗാന്ധി, റാണി ലക്ഷ്മിഭായ്, ടി.കെ മാധവൻ എന്നിവർ നാടകത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തി. കെ.പി കേശവമേനോൻ, കെ. കേളപ്പൻ, സർദാർ കെ.എൻ പണിക്കർ, ബാഹുലേയൻ, ഗോവിന്ദ പണിക്കർ, കുഞ്ഞാപ്പി, ഇണ്ടം തിരുത്തി നമ്പൂതിരി തുടങ്ങിയവരും മറ്റു കഥപത്രങ്ങളായി അരങ്ങിലെത്തി.

വൈക്കം സത്യഗ്രഹം അവകാശങ്ങൾ നേടിയെടുക്കാൻ ഒരു ജനത പാകപ്പെടുന്നതിന്റെ ഓർമപ്പെടുത്തലാണെന്ന് നാടകപ്രവർത്തകനും എഴുത്തുകാരനുമായ നസ്‌റുല്ല വാഴക്കാട് പറഞ്ഞു. സമരങ്ങളും സമരസപ്പെടലുകളും മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനുവേണ്ടിയുള്ളതാണ്. അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരകാഹളങ്ങൾ തെരുവുകളിൽ ഇനിയും മുഴങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പ് മേധാവി ജംഷീൽ അബൂബക്കർ, അധ്യാപകരായ അഖിൽ നാദ് കെ.എസ്, നസീഫ് നാനാത്ത്, നിഖിത രാമനാരായണൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Summary: A student-led drama was staged at Safi Institute of Advanced Studies on the occasion of the 100th anniversary of Vaikom Satyagraha

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News