'ലോറിയുടെ അടിയിൽ ടാറിടാൻ ആരും പറഞ്ഞില്ല!'; 35 ലക്ഷം മുടക്കി കൊച്ചി കോർപ്പറേഷൻ ചെയ്ത വെറൈറ്റി ടാറിങ്

വഴിയോരത്ത് നാളുകളായി കിടക്കുന്ന വാഹനങ്ങൾ നിൽക്കുന്നിടം ഒഴിവാക്കിയായിരുന്നു കാലടി മേരി സദൻ പ്രൊജക്ട്‌സ് ടാറിങ് നടത്തിയത്

Update: 2022-03-30 13:01 GMT
Advertising

35 ലക്ഷം മുടക്കി വെറൈറ്റി ടാറിങ് ചെയ്ത് കൊച്ചി കോർപ്പറേഷൻ. കൊച്ചി ജവഹർലാൽ സ്‌റ്റേഡിയം ലിങ്ക് നിർത്തിയിട്ട വാഹനങ്ങളുടെ അടി ഭാഗത്ത് ടാർ ചെയ്യാതെ ഒഴിച്ചിട്ടാണ് പ്രവൃത്തി നടത്തിയത്. ശനിയാഴ്ചയാണ് സ്‌റ്റേഡിയം ലിങ്ക് റോഡ് ടാർ ചെയ്തത്. എന്നാൽ വഴിയോരത്ത് നാളുകളായി കിടക്കുന്ന വാഹനങ്ങൾ നിൽക്കുന്നിടം ഒഴിവാക്കിയായിരുന്നു കാലടി മേരി സദൻ പ്രൊജക്ട്‌സ് ടാറിങ് നടത്തിയത്.

നാലു തവണ കോർപറേഷന് കത്തു നൽകിയിട്ടും വാഹനങ്ങൾ മാറ്റിയില്ലെന്നാണ് കമ്പനിയുടെ വാദം. എന്നാൽ കമ്പനിയോട് വാഹനം നീക്കണമെന്ന് നിർദേശിച്ചിരുന്നതായാണ് കോർപറേഷൻ അധികൃതർ പറയുന്നത്. ഏതായാലും ഈ വെറൈറ്റി ടാറിങ് ഓൺലൈനിൽ പ്രചരിച്ചതോടെ കോർപറേഷൻ ഏറെ പഴി കേട്ടു. ഒടുവിൽ ഇന്നലെ ഉച്ചയോടെ കമ്പനി വാഹനം നിർത്തിയ ഭാഗം കൂടി ടാർ ചെയ്തു. ഇങ്ങനെ ചെയ്തത് റോഡിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.


Full View

Variety Taring by Kochi Corporation at a cost of Rs. 35 lakhs

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News