വിദേശവനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഒരാള്‍ അറസ്റ്റില്‍
ബീച്ചില്‍ നടക്കാനിറങ്ങിയ യുവതികള്‍ക്ക് നേരെ ഒരാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും മറ്റൊരാള്‍ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് പരാതി.
Update: 2021-07-01 16:16 GMT
വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വര്‍ക്കല ബീച്ചില്‍ നടക്കാനിറങ്ങിയ യു.കെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബീച്ചില്‍ നടക്കാനിറങ്ങിയ യുവതികള്‍ക്ക് നേരെ ഒരാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും മറ്റൊരാള്‍ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് പരാതി. ലോക്ക്ഡൗണിന് ശേഷം ആറുമാസമായി വര്‍ക്കലയില്‍ ഹോംസ്‌റ്റേയില്‍ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത്.
ഇവരുടെ സുഹൃത്തായ മുംബൈ സ്വദേശിനിക്ക് നേരെ കഴിഞ്ഞ ആഴ്ച സമാനമായ അക്രമം നടന്നിരുന്നു. ഈ സ്ത്രീ വര്‍ക്കല സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.