ഉത്രയെ കൊന്നതാണെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായെന്ന് വാവ സുരേഷ്
ഇത്രയും വര്‍ഷത്തെ അനുഭവം വച്ചു നോക്കിയപ്പോള്‍ ഉത്രയെ കൊന്നതാണെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായെന്ന് ഉത്ര വധക്കേസിലെ സാക്ഷി കൂടിയായ വാവ സുരേഷ്
ഇത്രയും വര്‍ഷത്തെ അനുഭവം വച്ചു നോക്കിയപ്പോള്‍ ഉത്രയെ കൊന്നതാണെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായെന്ന് ഉത്ര വധക്കേസിലെ സാക്ഷി കൂടിയായ വാവ സുരേഷ്. അണലി കടിച്ചുവെന്ന് കേട്ടപ്പോള്‍ കൊലപാതക ശ്രമമാണെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് മൊഴി കൊടുത്തതെന്നും വാവ സുരേഷ് പറഞ്ഞു.
സാധാരണ ഗതിയില്‍ ഒരു പ്രകോപനവുമില്ലാതെ പാമ്പ് ആരെയും കടിക്കാറില്ല. രാത്രിയായാലും പകലായാലും മൂര്‍ഖന്‍ പാമ്പ് ചുമ്മാ ചെന്ന് ആരെയും കടിക്കാറില്ല. നമ്മള്‍ വേദനിപ്പിക്കുകയോ മറ്റോ ചെയ്താല്‍ മാത്രമെ കടിക്കുകയുള്ളൂ. അങ്ങനെയാണ് ഇവിടെ കടിപ്പിച്ചിരിക്കുന്നത്. ഇരയെടുക്കാതെ നില്‍ക്കുന്ന പാമ്പുകളുടെ വീര്യം കുറച്ചു കൂടുതലായിരിക്കും. രക്തയോട്ടമുള്ള ശരീരത്തില്‍ മാത്രമേ പാമ്പ് കടിക്കാറുള്ളൂ. ഒരു മാംസത്തില്‍ കടിക്കാന്‍ സാധ്യത കുറവാണ്. മുറിക്കകത്ത് കയറാനുള്ള സാധ്യതയും കുറവാണ്. എസി റൂമാണ്, റൂം അടച്ചിട്ട നിലയിലായിരുന്നു. ജനലിലൂടെ കയറിയ പാടൊന്നുമില്ലായിരുന്നു. ഇഴഞ്ഞ പാടുകളൊന്നും കണ്ടില്ലെന്നും സുരേഷ് പറഞ്ഞു. സൂരജിന് പരാമവധി ശിക്ഷ കിട്ടണമെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.