വഴുതക്കാട് തീപിടിത്തം; യഥാര്‍ത്ഥ കാരണം അറിയാന്‍ ഇന്ന് ശാസ്ത്രീയ പരിശോധന
50 ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍
തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട്ടുണ്ടായ തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണമറിയാന്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തും. ഫയര്‍ഫോഴ്സും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുക. 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്
വഴുതക്കാട് എം പി അപ്പൻ റോഡിലെ കെ എസ് അക്വേറിയം എന്ന സ്ഥാപനമാണ് ഇന്നലെ വൈകുന്നരമുണ്ടായ തീപിടിത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചത്. വെല്‍ഡിംഗ് ജോലിക്കിടെയുണ്ടായ തീപിടിത്തം ജീവനക്കാര്‍ അറിയാന്‍ വൈകി.പുറത്ത് പുക ഉയരുന്നത് കണ്ടപ്പോഴാണ് ജീവനക്കാര്‍ തീപിടിച്ച വിവരം അറിയുന്നത്.
പുറത്തെ കനത്ത ചൂടു തീപിടിത്തത്തിന്റെ തീവ്രത കൂട്ടി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥാപനത്തിലെത്തി ശാസ്ക്രീയപരിശോധന നടത്തി തീപിടിത്തത്തിന്റെ കാരണം കണ്ടെത്തും.കടയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് വെല്‍ഡിംഗ് നടത്തിയതെന്നാണ് ഉടമ പറയുന്നത്. മുന്‍കൂര്‍ അനുമതി തേടി നടത്തേണ്ട പ്രവൃത്തിയാണോ കടയ്ക്കകത്ത് ചെയ്തതെന്ന് പരിശോധിക്കും.
വിവിധ തരം അക്വേറിയങ്ങളും ഗ്ലാസ് ബൌളുകളും അലങ്കാരമത്സ്യങ്ങളും അവയുടെ ഭക്ഷ്യവസ്തുക്കളുമാണ് കടയ്ക്കുളളിലുണ്ടായിരുന്നത്. 50,000 രൂപയുടെ അലങ്കാര മത്സ്യങ്ങള്‍ തീപിടിക്കുമ്പോള്‍ കടയിലുണ്ടായിരുന്നു. 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയുരത്തല്‍.