സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിനെതിരെ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ച് വി.സി സിസാ തോമസ്

തൻറെ അധികാര പരിധിയിലേക്ക് സിൻഡിക്കേറ്റ് കടന്നുകയറാൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടിൽ

Update: 2023-01-29 04:13 GMT

Sisa തോമസ്മ

Advertising

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിനെതിരെ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ച് വി സി സിസാ തോമസ്. തൻറെ അധികാര പരിധിയിലേക്ക് സിൻഡിക്കേറ്റ് കടന്നുകയറാൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഉപസമിതിയെ നിയമിച്ച സിൻഡിക്കേറ്റിന്റെ നീക്കം ചട്ടവിരുദ്ധമാണ്. സർവകലാശാല സ്റ്റ്യാറ്റ്യൂട്ടുകൾ വിശദമായി പഠിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. എല്ലാ സർവകലാശാല കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കേണ്ടത് വൈസ് ചാൻസിലർ ആണെന്നും ഇത് ലംഘിച്ചു കൊണ്ടാണ് സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണന്‍സ് യോഗവും തീരുമാനങ്ങൾ എടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News