വട്ടിപ്പലിശക്കാർ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു; വ്യാപാരികളുടെ ആത്മഹത്യക്ക് കാരണം സര്‍ക്കാരെന്ന് സതീശന്‍

ലോക്ഡൗൺ അശാസ്ത്രീയമായാണ് നടപ്പാക്കുന്നതെന്നും കടകള്‍ ഒരു ദിവസം തുറക്കുന്നത് വലിയ തിരക്കുണ്ടാക്കുന്നുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി

Update: 2021-07-31 06:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന വ്യാപാരികളുടെ ആത്മഹത്യക്ക് കാരണക്കാർ സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വട്ടിപ്പലിശക്കാർ വീടുകളിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു. ലോക്ഡൗൺ അശാസ്ത്രീയമായാണ് നടപ്പാക്കുന്നതെന്നും കടകള്‍ ഒരു ദിവസം തുറക്കുന്നത് വലിയ തിരക്കുണ്ടാക്കുന്നുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാർട്ടി ഇടപെട്ടുവെന്ന കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം സംബന്ധിച്ച് ഒരു വിവരവുമില്ല. സി.പി.എം- ബി.ജെ.പി ഒത്തുകളിയുടെ ഭാഗമാണിതെന്നും സതീശന്‍ ആരോപിച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് സതീശന്‍ ചോദിച്ചു .പ്രതികളെ സി.പി.എം ഭയപ്പെടുകയാണ്. പ്രതികൾ അറസ്റ്റിലായാൽ മുതിർന്ന നേതാക്കൾ കുടുങ്ങുമെന്നും സതീശന്‍ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News