"ഖജനാവിലെ പണം നഷ്‌ടപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറയട്ടെ, ആരോപണം പിൻവലിക്കാം"; ക്യാമറ വിടാതെ പ്രതിപക്ഷം

കേരളത്തിൽ ബിജെപിയുടെ ബി ടീമാണ് സിപിഎമ്മെന്നും വിഡി സതീശൻ പറഞ്ഞു

Update: 2023-05-15 17:13 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ പണം നഷ്‌ടപ്പെട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ആരോപണം പിൻവലിക്കാം. കേരളത്തിൽ ബിജെപിയുടെ ബി ടീമാണ് സിപിഎമ്മെന്നും വിഡി സതീശൻ  പറഞ്ഞു. 

"പാർട്ടി സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് ധാരണയൊന്നുമില്ല. സർക്കാരിന്റെ ഖജനാവിൽ നിന്ന് ചില്ലിക്കാശ് ചെലവാക്കാതെ നടത്തിയ പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറയട്ടെ. എസ്ആർഐടി എന്ന കമ്പനിയും മുഖ്യമന്ത്രിക്ക് ബന്ധുക്കളുള്ള പ്രസാദിയ എന്ന കമ്പനിയും ചേർന്ന് കേരളത്തിൽ റോഡപകടം കുറച്ച് കൊണ്ടുവരുന്നതിന് വേണ്ടി സൗജന്യമായി 720 ക്യാമറകൾ സ്ഥാപിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ ഞങ്ങൾ ഈ ആരോപണങ്ങൾ പിൻവലിച്ച് ഈ രണ്ട് കമ്പനികളുടെയും എംഡിമാർക്ക് പൊതുസ്വീകരണം നൽകും"; സതീശൻ പറഞ്ഞു. 

ഇതിനിടെ രമേശ് ചെന്നിത്തലക്കെതിരെയും ഒളിയമ്പുമായി സതീശൻ രംഗത്തെത്തി. ഇപ്പോഴത്തെ യൂത്ത് കോൺഗ്രസ് മികച്ചതാണ്. യൂത്ത് കോൺഗ്രസിനെ ഭയന്നാണ് മുഖ്യമന്ത്രിയുടെ സഞ്ചാരമെന്നും സതീശൻ പറഞ്ഞു. ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസ് മാതൃകയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ പരാമർശം വിവാദമായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News