വേട്ടയാടാനുള്ള ഉപകരണമായി മതപരിവർത്തന നിരോധന നിയമം മാറുന്നു: വി.ഡി സതീശൻ

'ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം ക്രൈസ്തവ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. സ്ത്രീകളെ പോലും ആക്രമിക്കുന്ന സംഭവങ്ങളുണ്ടായി'

Update: 2023-05-01 09:16 GMT
Editor : abs | By : Web Desk
Advertising

വയനാട്: മതപരിവർത്തന നിരോധന നിയമം വേട്ടയാടാനുള്ള ഉപകരകണമായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം ക്രൈസ്തവ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. സ്ത്രീകളെ പോലും ആക്രമിക്കുന്ന സംഭവങ്ങളുണ്ടായി. വിദ്വേഷത്തെ സ്‌നേഹം കൊണ്ട് പരാജയപ്പെടുത്താൻ സഭയ്ക്കും വിശ്വാസികൾക്കും കഴിയട്ടെ എന്നും സതീശൻ പറഞ്ഞു. വയനാട് ദ്വാരകയിൽ മാനന്തവാടി രൂപത സുവർണജൂബിലിയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഇന്ത്യയിൽ മതപരിവർത്തനം ആരോപിച്ചാണ് ആരാധനാലയങ്ങൾ ആക്രമിക്കുന്നത്. വേട്ടയാടാനുള്ള ഉപകരണമായി മതപരിവർത്തന നിരോധന നിയമം മാറുന്നു. എല്ലാ മതവിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നു സതീശൻ പറഞ്ഞു.

അതേസമയം, മതപരിവർത്തനം തടയാൻ നിയമം വേണമെന്ന പൊതുതാൽപര്യ ഹരജിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംസ്ഥാനത്ത് ഏതാനും വർഷങ്ങളിൽ നിർബന്ധിത മതപരിവർത്തനത്തിന്‍റെ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. മിഷനറിമാർക്ക് ക്രിസ്തുമതം പ്രചരിപ്പിക്കാൻ നിയമപരമായ അവകാശമുണ്ട്. പൊതുതാൽപര്യ ഹരജി രാഷ്ട്രീയ പ്രേരിതമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News