ജോയിയുടെ അമ്മയുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്ന് വിഡി സതീശൻ; നഷ്‌ടപരിഹാരമായി 30 ലക്ഷം നൽകണമെന്ന് ആവശ്യം

ജോയിയുടെ മരണത്തിൽ മന്ത്രി എം.ബി രാജേഷിന്റേത് മന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി

Update: 2024-07-19 09:42 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. ജോയിയുടെ മരണത്തിൽ മന്ത്രി എം.ബി രാജേഷിന്റേത് മന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. മന്ത്രിയായ ശേഷം മഴക്കാലപൂർവ ശുചീകരണം നടത്തിയില്ല. ജോയിയെ കണ്ടെത്തുന്നതിന് വേണ്ടി മാത്രമാണ് മാലിന്യം നീക്കിയത്. കുടുംബത്തിന് 30 ലക്ഷം രൂപയെങ്കിലും നൽകണമെന്ന് സർക്കാരിനോട് വി.ഡി സതീശൻ ആവശ്യപ്പെട്ടു. 

ജോയിയെ കാണാതായ സ്ഥലത്ത് മാത്രമല്ല മാലിന്യമുള്ളത്. നഗരസഭയും റെയിൽവേയും തമ്മിൽ തർക്കമുണ്ടെങ്കിൽ പരിഹരിക്കേണ്ടത് സർക്കാരാണ്. ആമയിഴഞ്ചാൻ തോട്ടിലെ മറ്റു സ്ഥലങ്ങളിലുള്ള മാലിന്യം നീക്കേണ്ടത് ആരാണെന്നും അദ്ദേഹം ചോദിച്ചു. ശുചീകരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

നഷ്‌ടപരിഹാര തുക പോരെന്നും ജോയിയുടെ അമ്മയുടെ ചികിത്സാച്ചെലവുകൾ തങ്ങൾ ഏറ്റെടുക്കുന്നതായും വിഡി സതീശൻ പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News