സി.പി.എം മരണത്തിന്റെ വ്യാപാരികളാവുന്നു; ജില്ലാ സമ്മേളനം മാറ്റിവെച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ?-വി.ഡി സതീശൻ

ഡി.പി.ആർ പ്രകാരം റെയിലിന് ചുറ്റം 200 കിലോമീറ്ററോളം മതിൽ കെട്ടുണ്ടാവും. ഇത്തരം കോറിഡോർ ഡാം പോലെയാകും. ഇതൊക്കെ തന്നെയാണ് പ്രതിപക്ഷം പറഞ്ഞത്.

Update: 2022-01-16 07:18 GMT
Advertising

കോവിഡ് പ്രതിരോധത്തെക്കാൾ സി.പി.എമ്മിന് പ്രധാനം തിരുവാതിരയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യു.ഡി.എഫും കോൺഗ്രസും ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു. എന്നാൽ സി.പി.എമ്മിന്റെ പാർട്ടി പരിപാടികൾ വ്യാപകമായി നടക്കുകയാണ്. മരണത്തിന്റെ വ്യാപാരികളെന്ന് പ്രതിപക്ഷത്തെ വിമർശിച്ചവരാണ് ഇപ്പോൾ സമ്മേളനങ്ങൾ നടത്തുന്നത്. ജില്ലാ സമ്മേളനങ്ങൾ മാറ്റിവെച്ചാൽ എന്താണ് സംഭവിക്കുകയെന്നും സതീശൻ ചോദിച്ചു.

കെ റെയിൽ നടപ്പാക്കുന്നതിന് മുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഡി.പി.ആർ പ്രകാരം റെയിലിന് ചുറ്റം 200 കിലോമീറ്ററോളം മതിൽ കെട്ടുണ്ടാവും. ഇത്തരം കോറിഡോർ ഡാം പോലെയാകും. ഇതൊക്കെ തന്നെയാണ് പ്രതിപക്ഷം പറഞ്ഞത്. പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല കെ റെയിൽ കടന്നുപോവുന്നതെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പി.ടി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കരുത്. സർക്കാരോ മുനിസിപ്പാലിറ്റിയോ ചെലവ് തുക ഏറ്റെടുക്കേണ്ട. ചെലവ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് വഹിച്ചത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ നിർദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Bureau

contributor

Similar News