വൈത്തിരി താലൂക്ക് ആശുപത്രിയിൽ കെട്ടിട ഉദ്ഘാടനം; അത്യാഹിത വിഭാഗത്തിന് സമീപം പടക്കം പൊട്ടിക്കലും ചെണ്ട മേളവും
അര മണിക്കൂർ ചെണ്ട മേളവും നടന്നു
Update: 2025-03-22 08:07 GMT


വയനാട്: മന്ത്രി വീണാ ജോർജ് ഉദ്ഘാടനത്തിന് എത്തിയ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പടക്കം പൊട്ടിക്കലും ചെണ്ട മേളവും. കെട്ടിട ഉദ്ഘാടനത്തിന് രാവിലെ മന്ത്രി എത്തിയപ്പോഴാണ് അത്യാഹിത വിഭാഗത്തിനു തൊട്ടു സമീപം വലിയ ശബ്ദത്തിൽ പടക്കം പൊട്ടിച്ചത്. പിന്നാലെ അര മണിക്കൂർ ചെണ്ട മേളവും നടന്നു.
ഗർഭിണികളും കുട്ടികളുമടക്കം നൂറുകണക്കിനു രോഗികൾ ആശുപത്രിയിൽ ഉള്ളപ്പോഴാണ് കൈവിട്ട ആഘോഷം. സാധാരണ ഗതിയിൽ ആശുപത്രികളിൽ വെടിക്കെട്ടും ചെണ്ട മേളവും ഒന്നും പാടില്ലാത്തതാണെന്നും ഇത് വൈത്തിരിക്കാരുടെ സന്തോഷം എന്നാണ് പറഞ്ഞതെന്നും മന്ത്രി പിന്നീട് പ്രസംഗത്തിൽ പറഞ്ഞു.