'നിങ്ങൾ എന്‍റെ വീട് അടിച്ചു തകർക്കില്ലായിരുന്നോ സഖാക്കളേ'? വീണ എസ് നായര്‍

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം

Update: 2021-04-15 03:28 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം. താന്‍ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ വീട് അടിച്ചുതകര്‍ക്കുമായിരുന്നില്ലേ എന്നാണ് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ ചോദ്യം.

"എനിക്ക് ഏപ്രിൽ നാലിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കുക. ഏപ്രിൽ നാലിന് ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നു എന്ന് സങ്കൽപ്പിക്കുക. ഏപ്രിൽ ആറിന് ജനങ്ങൾക്ക് ഇടയിൽ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്‍പ്പിക്കുക. രോഗബാധിതയായി 10 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ്‌ നടത്തണമെന്ന പ്രോട്ടക്കോളും കാറ്റിൽ പറത്തി എന്ന് സങ്കൽപ്പിക്കുക. നിങ്ങൾ എന്റെ വീട് അടിച്ചു തകർക്കുകയില്ലായിരുന്നോ സഖാക്കളേ?"

എനിക്ക് ഏപ്രിൽ നാലിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കുക.

ഏപ്രിൽ നാലിന് ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ...

Posted by Adv Veena S Nair on Wednesday, April 14, 2021

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു.കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിൽ ഒരു വൈറസ് പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ അമരക്കാരനായി നിന്ന് പ്രതിരോധം തീർക്കേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയാണെന്നാണ് ആരോപണം.

"ഈ മാസം 8ന് കോവിഡ് സ്ഥിരീകരിച്ച പിണറായി വിജയന് ചികിത്സ കാലാവധിയായ 10 ദിവസം പൂർത്തീകരിക്കാതെ വീണ്ടും ടെസ്റ്റ് ചെയ്യാനും നെഗറ്റീവ് എന്ന ഫലം ലഭിച്ചതിനെ തുടർന്ന് ആശുപത്രി വിടാനും കോവിഡ് പ്രോട്ടോകോൾ പ്രകാരം സാധ്യമല്ല. പൊതുജനത്തെ മുഴുവൻ വഞ്ചിക്കുന്ന തരത്തിൽ കോവിഡ് പരിശോധന പ്രോട്ടോകോൾ പിണറായി വിജയൻ ലംഘിച്ചത് എന്തിനെന്ന് അദ്ദേഹം മറുപടി പറഞ്ഞേ മതിയാകൂ.

അദ്ദേഹത്തെ ചികിത്സിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം അനുസരിച്ച് ഈ മാസം നാലാം തിയ്യതി മുതൽ പിണറായി വിജയൻ കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. അങ്ങനെയാണെങ്കിൽ സിനിമാ താരങ്ങളെ വിളിച്ചുകൂട്ടി റോഡ് ഷോ നടത്തിയതും, തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പൊതുജനങ്ങൾക്കിടയിലേക്ക് എത്തിയതും അതിനു ശേഷമാണ്. വേലി തന്നെ വിളവ് തിന്നുന്ന തരത്തിൽ നിരുത്തരവാദിത്വപരമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

എത്രയെത്ര സാധാരണ ജനങ്ങളെയാണ് ഈ മുഖ്യമന്ത്രി കോവിഡ് കാലത്ത് ചാപ്പകുത്തി ബഹിഷ്ക്കരണ ആഹ്വാനം പ്രഖ്യാപിച്ച് മാറ്റി നിർത്തിയത്. ഇറ്റലിക്കാരായ പ്രവാസി കുടുംബത്തിൽ തുടങ്ങി, കേരളത്തിന്‍റെ സാമ്പത്തിക ഉന്നമനത്തിന്‍റെ നട്ടെല്ലായി നിലകൊള്ളുന്ന നമ്മുടെ കുടുംബങ്ങളിലെ ഓരോ പ്രവാസിയേയും മരണത്തിന്‍റെ വ്യാപാരി എന്ന് വിളിച്ച് അകറ്റി നിർത്തിയ, കോവിഡ് ബാധിതനെന്ന് അറിയാതെ യാത്ര ചെയ്ത ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകനെയും ഈ സർക്കാരിന്‍റെ അഴിമതികൾക്കെതിരെ സമരം ചെയ്ത യുവാക്കളെയുമൊക്കെ പരസ്യമായി അവഹേളിച്ച പിണറായിക്ക് കോവിഡ് പ്രോട്ടോക്കോളിൽ ആനുകൂല്യം വിധിക്കുന്നത് എങ്ങനെ നീതികരിക്കാനാവും?

പിണറായി വിജയന്‍റെ മകൾ വീണ വിജയന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ എത്തിയിരുന്നത്. പൂന്തുറയിലെ ആയിരക്കണക്കിന് മത്സ്യ ബന്ധന തൊഴിലാളികളെ പട്ടാളത്തെ ഇറക്കി ഭീഷണിപ്പെടുത്തി വീട്ടിലിരുത്തിയ പിണറായി വിജയന് തന്‍റെ മകൾക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും സ്വയം ക്വാറന്‍റൈനിലിരിക്കാതെ പൊതുജനമധ്യത്തിലേക്ക് മടിയില്ലാതെ ഇറങ്ങാൻ കഴിഞ്ഞത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തിൽ ആശങ്കയില്ലാത്തത് കൊണ്ടാണ്. പിണറായി വിജയന്‍റെ പ്രോട്ടോകോൾ ലംഘനം കേരളത്തിലെ സാധാരണ ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. മനുഷ്യപറ്റില്ലാത്ത മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല".

കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിൽ ഒരു വൈറസ് പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ അമരക്കാരനായി നിന്ന് പ്രതിരോധം തീർക്കേണ്ട...

Posted by Shibu Baby John on Wednesday, April 14, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News