കൊച്ചിയിലെ വെള്ളക്കെട്ട്; കോർപ്പറേഷന്റെ അഭിഭാഷകൻ ഹാജരാകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
ശുചീകരണ പ്രവർത്തനം നടത്തിയ സ്ഥലങ്ങളിലാണ് വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് അമിക്യസ് ക്യൂറി റിപ്പോർട്ട്
Update: 2023-09-30 10:46 GMT
എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ കോർപ്പറേഷന്റെ അഭിഭാഷകൻ ഹാജരാകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കൊച്ചിയിൽ വെള്ളക്കെട്ടില്ലെങ്കിൽ കോർപ്പറേഷൻ ക്രെഡിറ്റെടുക്കും. വെള്ളക്കെട്ട് ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും കോർപ്പറേഷൻ തയാറാകണമെന്നും കോടതി.
ശുചീകരണം നടത്തിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവമായ വിഷയമാണ്. ഇതിൽ ആഴത്തിലുള്ള പരിശോധന വേണമെന്നും പറഞ്ഞ കോടതി കലക്ടറോടും കൊച്ചി കോർപ്പറേഷനോടും വിശദീകരണം തേടി.
ശുചീകരണ പ്രവർത്തനം നടത്തിയ സ്ഥലങ്ങളിലാണ് വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് അമിക്യസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹോട്ടൽ മാലിന്യങ്ങൾ ഉൾപ്പടെ കെട്ടിക്കിടക്കുന്നതാണ് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.