വിജിലൻസ് ചമഞ്ഞ് വില്ലേജ് ഓഫീസർമാരിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ
കാഞ്ഞിരപ്പള്ളി സ്വദേശിയാണ് അറസ്റ്റിലായത്
വില്ലേജ് ഓഫീസർമാരെ ലക്ഷ്യമിട്ട് തട്ടിപ്പ്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷിയാസിനെയാണ് പാല പൊലീസ് പിടികൂടിയത്. മീനച്ചിൽ വില്ലേജ് എക്‌സ്റ്റെഷൻ ഓഫീസർ നൽകിയ പരാതിയിലാണ് ഷിയാസിനെ അറസ്റ്റ് ചെയ്തത്. സമീപകാലത്തായി വിജിലൻസ് നിരവധി ഉദ്യോഗസ്ഥരെയാണ് കൈക്കൂലി കേസിൽ പിടികൂടിയത്. പ്രത്യേകിച്ചും മധ്യകേരളത്തിലെ വിജിലൻസ് വിഭാഗം.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുർന്നാണ് ഇത്തരത്തിൽ ഒരു തട്ടിപ്പിന് ഷിയാസ് തുനിഞ്ഞിറങ്ങിയത്. വിജിലൻസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് അഴിമതി ആരോപണമുണ്ടെന്ന് പറയുകയും പണം ആവശ്യപ്പെടുകയുമാണ് രീതി. ഇങ്ങനെ മീനച്ചിൽ വില്ലേജ് എക്‌സ്റ്റെഷൻ ഓഫീസറെ വിളിച്ച് 30,000 രൂപ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. എന്നാൽ ഈ വിവരം ഉടൻ തന്നെ വില്ലേജ് എക്‌സ്റ്റെഷൻ ഓഫീർ കോട്ടയം വിജിലൻസ് വിഭാഗത്തെ അറിയിച്ചു. തുടർന്ന് വിജിലൻസിന്റെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിയാസ് പിടിയിലാക്കുന്നത്.
നിരവധി വില്ലേജ് ഓഫീസർമാരെ ഇത്തരത്തിൽ വിജിലസ് ചമഞ്ഞ് ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പല വില്ലേജ് ഓഫീസർമാരും ഇയാൾക്കെതിരെ പരാതിയും നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.