പാലാരിവട്ടം കേസ്: ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്

ഗുഢാലോചന, അഴിമതി ,വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം,ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Update: 2021-05-24 11:12 GMT
Editor : Suhail | By : Web Desk
Advertising

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ വിജിലൻസ് കുറ്റപത്രം നൽകും. പാലാരിവട്ടo പാലം അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടിയത്.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരാണ് പ്രതികള്‍. അതിനാൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ ഉടൻ കുറ്റപത്രം മുവാറ്റുപൂ ഴ വിജിലൻസ് കോടതിയിൽ സമർപിക്കും.

ഗുഢാലോചന, അഴിമതി ,വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം,ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞുൾപ്പെടെ 18 പ്രതികളാണ് ഉള്ളത്. ആർ.ഡി.എസ്. കമ്പനി ഉടമ സുമിത് ഗോയലാണ് ഒന്നാം പ്രതി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് നാലാം പ്രതിയും വി.കെ. ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്.

ടെണ്ടർ വ്യവസ്ഥ ലംഘിച്ച് കരാർ കമ്പനിയ്ക്ക് 8.25 കോടി രൂപ അഡ്വാൻസ് നൽകിയതിൽ ഗൂഡാലോചനയുണ്ടായെന്നും അഴിമതി നടത്തിയെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News