കെ.എം ഷാജിക്ക് വിജിലൻസ് നോട്ടീസ്; രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം
ഷാജിയുടെ വീട്ടില്‍ നിന്നും പിടികൂടിയ പണവും രേഖകളും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
Update: 2021-04-15 15:32 GMT
അനധികൃത സ്വത്ത് സമ്പാദനകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള വിജിലൻസ് നോട്ടീസ് കെ.എം ഷാജി എം.എല്‍.എ കൈപ്പറ്റി. നാളയോ മറ്റന്നാളോ ഷാജി ചോദ്യം ചെയ്യലിന് ഹാജരാകും.
വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന്‍റെയും സ്വർണത്തിന്‍റെയും ഉറവിടവും കണ്ടെടുത്ത രേഖകൾ സംബന്ധിച്ച വിവരങ്ങളുമാണ് വിജിലൻസ് ശേഖരിക്കുക. അതിനിടെ, കെ.എം ഷാജിയുടെ വീട്ടില്‍ നിന്നും പിടികൂടിയ പണവും രേഖകളും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത 48 ലക്ഷം രൂപയും 82 രേഖകളുമാണ് വിജിലന്‍സ് ഹാജരാക്കിയത്. വിശദമായ റിപ്പോർട്ട് വിജിലന്‍സ് പിന്നീട് സമർപ്പിക്കും. പിടിച്ചെടുത്ത പണം സംബന്ധിച്ച വിശദീകരണം സമർപ്പിക്കാന്‍ കെ.എം ഷാജി സമയം ആവശ്യപ്പെട്ടിട്ടുണ്ട്.