കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

Update: 2021-04-23 06:15 GMT
Advertising

അനധിക്യത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജി എംഎല്‍എ യെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. വീട്ടിൽ നിന്ന് കണ്ടെത്തിയ 48 ലക്ഷം രൂപ പിരിച്ചതിന്റെ രേഖകളുമായി വിജിലന്‍സിന് മുന്നില്‍ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു ചോദ്യം ചെയ്യൽ.

വീട്ടിൽ നിന്ന് കണ്ടെത്തിയ 48 ലക്ഷം രൂപ പിരിച്ചതിന്റെ രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകൾ വിജിലൻസിന് കൈമാറും.154 ബൂത്ത് കമ്മിറ്റികളില്‍ നിന്നാണ് പണം പിരിച്ചതെന്നാണ് ഷാജിയുടെ വാദം..രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അനുവദിച്ച അവസാന ദിനം ഇന്നാണ്.

ഇന്നലെ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ണൂരിൽ പോയി ചില ലീഗ് നേതാക്കളെ കണ്ടിരുന്നു. വെള്ളിയാഴ്ച ഷാജി ഹാജരായപ്പോൾ ൧൮൦൦൦ റസീപ്റ് അടിച്ച് പിരിവ് നടത്താൻ തീരുമാനിച്ച അഴീക്കോട് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ മിനിട്സ് ഹാജരാക്കിയിരുന്നു. ആ മിനിട്സിൽ ഒപ്പിട്ട മുസ്‌ലിം ലീഗ് നേതാക്കളെ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തുടർ ചോദ്യങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട്.

 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News