കുഴികൾ നിറഞ്ഞ് വൈപ്പിൻ ഗോശ്രീ പാലം; കുഴിയിൽ വീഴുന്നത് നിരവധി ഇരുചക്ര യാത്രികർ

മത്സ്യബന്ധന ഹാർബർ അടക്കം പ്രവർത്തിക്കുന്ന ഈ ഭാഗത്ത് രാവിലെയും വൈകീട്ടും വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്

Update: 2022-01-15 03:55 GMT
Advertising

കുഴികൾ രൂപപ്പെട്ടതോടെ അപകടകെണിയായി മാറിയിരിക്കുകയാണ് വൈപ്പിൻ ഗോശ്രീ പാലം. ദിവസേന നിരവധി യാത്രക്കാരാണ് റോഡിലെ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നത്. ഗതാഗത കുരുക്കും രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

ഗോശ്രീ ഡെവലപ്മെന്ർറ് അതോറിറ്റി അഥവാ ജിഡയുടെ ഉടമസ്ഥതയിലാണ് പാലം. കോടിക്കണക്കിന് ഫണ്ട് ഉണ്ടായിട്ടും ജിഡ റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നാണ് ആക്ഷേപം. പ്രതിഷേധിച്ച നാട്ടുകാർ ഘട്ടറിൽ ജിഡ അധികൃതരുടെ കോലം താഴ്ത്തി.

മത്സ്യബന്ധന ഹാർബർ അടക്കം പ്രവർത്തിക്കുന്ന ഈ ഭാഗത്ത് രാവിലെയും വൈകീട്ടും വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. മൂന്ന് പാലങ്ങൾ ഉൾപ്പെടുന്ന ഗോശ്രീ പാലങ്ങളിൽ രണ്ട് പാലങ്ങളിൽ ഉണ്ടായ കുഴികൾ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഫലമായി ജിഡ അധികൃതർ അടച്ചിരുന്നു. സമരങ്ങൾ നടത്തുമ്പോൾ മാത്രമേ കണ്ണു തുറക്കു എന്ന നിലപാട് ജിഡ അധികൃതർ തിരുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News