ജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നത്,മേല്‍ക്കോടതിയെ സമീപിക്കുമെന്ന് വിസ്മയയുടെ അമ്മ

ശിക്ഷ കുറഞ്ഞുപോയെന്നും പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു

Update: 2022-05-24 08:02 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലം; കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ സജിത. ശിക്ഷ കുറഞ്ഞുപോയെന്നും പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു.

''കോടതിവിധിയില്‍ ഞാന്‍ തൃപ്തയല്ല. നീതി ലഭിച്ചുവെന്ന് പറയാന്‍ കഴിയില്ല. ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്'' എന്നായിരുന്നു കോടതി വിധി കേട്ട സജിതയുടെ പ്രതികരണം.

10 വര്‍ഷം തടവാണ് കിരണ്‍ കുമാറിന് കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പു പ്രകാരം 10 വർഷം തടവ്, 306 വകുപ്പ് പ്രകാരം 6 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വർഷം തടവും 50,000 രൂപ പിഴയും. സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 3, 6 വർഷം വീതം തടവും 50,000 രൂപ പിഴയുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് വിധി പറഞ്ഞത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News