സെപ്റ്റംബറിൽ വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തിക്കും; തുറമുഖം 2024ൽ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ

തമിഴ്നാട് നിന്ന് പാറ കൊണ്ടുവരുന്നതിൽ തടസമുണ്ടെന്നും 26 ലക്ഷം ടൺ പാറ ഇനി വേണമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു

Update: 2023-07-26 13:07 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: അടുത്തവർഷം മെയ് മാസം വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാക്കി കമ്മീഷൻ ചെയ്യുമെന്ന് തുറമുഖ മന്ത്രി. ഈ വർഷം സെപ്റ്റംബറിൽ ആദ്യ കപ്പലെത്തിക്കും..തമിഴ്നാട് നിന്ന് പാറ കൊണ്ടുവരുന്നതിൽ തടസമുണ്ടെന്നും 26 ലക്ഷം ടൺ പാറ ഇനി വേണമെന്നും മന്ത്രി. വിഴിഞ്ഞം തുറമുഖ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ. 

വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ ഇന്ന് വൈകിട്ട് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിൽ അദാനി ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു. ഓണക്കാലത്ത് ആദ്യകപ്പൽ വിഴിഞ്ഞത്ത് എത്തിക്കാൻ വേണ്ട നിർമാണപ്രവർത്തനങ്ങൾ വിഴിഞ്ഞം തുറമുഖത്ത് നടന്നുവരികയാണ്.

ഈ പ്രവർത്തനങ്ങളുടെ അവലോകനയോഗമാണ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം അദാനി പോർട്ട് ലിമിറ്റഡിൽ നടന്നത്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ടിന്റെ ഉദ്യോഗസ്ഥർ, അദാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥർ എന്നിവരടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു.

വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഏർപ്പെടുത്തിയ നിയന്ത്രണമായിരുന്നു നിലവിലെ പ്രധാന പ്രശ്നം. തമിഴ്നാട്ടിൽ നിന്ന് പാറ കൊണ്ടുവരുന്ന ട്രക്കുകൾക്കാണ് തമിഴ്നാട് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 28 മെട്രിക്ക് ടണ്‍ പാറ കയറ്റിയ 10 വീലുകളുള്ള ട്രക്കുകള്‍ മാത്രമേ സര്‍വ്വീസിന് അനുവദിക്കുകയുള്ളൂ. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു തമിഴ്‌നാടിന്റെ ഉത്തരവ്. ഇത് പരിഹരിക്കാനുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയായി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News