വിഴിഞ്ഞം; മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വൈകീട്ട് അഞ്ചിനാണ് യോഗം

Update: 2022-12-05 07:30 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമവായത്തിനായി മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകീട്ട് അഞ്ചിനാണ് യോഗം. അതിനിടെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. തുറമുഖനിർമാണം നിർത്തിവെക്കണമെന്ന ആവശ്യമൊഴികെ ബാക്കി എല്ലാം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ മറുപടി നൽകി

അതേസമയം വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സമവായ നീക്കങ്ങൾ സജീവമാക്കി സമാധാന ദൗത്യ സംഘം പദ്ധതി പ്രദേശത്ത് അൽപസമയത്തിനകം സന്ദർശനം നടത്തും. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാണ് ആവശ്യം. തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസി എന്നിവരുൾപ്പെടെ നിരവധിപേർ സംഘത്തിലുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യതൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News