' പെട്രോളടിക്കാൻ കാശില്ലാത്തത് കൊണ്ട് എന്റെ വണ്ടി വിറ്റു ' ജോജുവിന് തിരിച്ചടിയായി വീഡിയോ

വി.ടി. ബൽറാമടക്കം നിരവധി പേർ വീഡിയോ പങ്കുവച്ചിട്ടുണ്ട്‌

Update: 2021-11-02 05:15 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ധനവില വർധനവിനെതിരെ ഇന്നലെ കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരേ നടൻ ജോജു ജോർജ് പ്രതികരണവുമായി രംഗത്ത് വന്നതിനെ തുടർന്നുള്ള വാക്ക് പോര് നിലക്കുന്നില്ല. ജോജു ജോർജ് ഇന്ധനവില വർധനവിനെക്കുറിച്ച് പറയുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി.ടി ബൽറാം.

പ്രമുഖ ഓട്ടോമൊബൈൽ ജേണലിസ്റ്റായ ബൈജു എൻ നായരുടെ ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയാണ് ബൽറാം ഷെയർ ചെയ്തിരിക്കുന്നത്. അടുത്തിടെ ബൈജുവും ജോജുവും കൂടി നടത്തിയ ഒരു യാത്രയ്ക്കിടെയുള്ള ദൃശ്യങ്ങളാണിവ.

സംഭാഷണം ഇങ്ങനെ, ജോജുവിന്റെ കൈയിലുണ്ടായിരുന്ന പഴയ ഹോണ്ട സിആർവി കാർ എവിടെയെന്ന് ബൈജു ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ, അത് പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ അത് വിറ്റു എന്നാണ് വീഡിയോയിലെ പ്രതികരണം.

വീഡിയോ സമൂഹ മാധ്യമങ്ങളിലെ കോൺഗ്രസ് അനുകൂല പ്രൊഫൈലുകൾ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.

Full View

അതേസമയം കോൺഗ്രസ് റോഡ് ഉപരോധത്തിൽ ഉണ്ടായ അക്രമത്തിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നു പോലീസ്. നടൻ ജോജു ജോർജിനെ അക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ടോണിക്കെതിരെയും പ്രവർത്തകർക്കെതിരെയും പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് .

റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും അക്രമത്തിനു നേതൃത്വം കൊടുത്തത് കൊച്ചി മുൻ മേയർ ടോണി ചമ്മിണിയാണെന്നുമാണ് മരട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത് . കാറിൻറെ ചില്ല് തകർത്തത് കണ്ടാൽ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ആണെന്ന് ജോജു മൊഴി നൽകിയിരുന്നു. ആറു ലക്ഷം രൂപയുടെ നഷ്ട്മാണ് കാറിന് ഉണ്ടായതെന്നും എഫ്ഐആറിൽ പറയുന്നു . ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനാൽ ടോണി ചമ്മിണിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകും . തനിക്കെതിരെ കള്ളക്കേസ് ആണ് രജിസ്റ്റർ ചെയ്തതെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് ടോണി ചമ്മിണി പറഞ്ഞു .

അതേസമയം കൊച്ചിയിലെ യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ പ്രതിഷേധിച്ച് പ്രവർത്തകരോട് തട്ടിക്കയറിയ നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തില്ല. ജോജു ജോർജിനെതിരെ കോൺഗ്രസ് വനിതാ പ്രവർത്തക നൽകിയ പരാതിയിൽ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർനടപടികൾ ഉണ്ടാകുമെന്നു മരട് പോലീസ് വ്യക്തമാക്കി .

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News