എസ്എഫ്‌ഐ അക്രമം: മിസ്റ്റർ സീതാറാം യെച്ചൂരി വല്ലതും പറയാനുണ്ടോ? - വി.ടി ബൽറാം
ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ല എന്ന ആരോപിച്ചാണ് എസ്എഫ്‌ഐ പ്രവർത്തകർ ഓഫീസ് അക്രമിച്ചത്.
പാലക്കാട്: വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്എഫ്‌ഐ നടപടിയിൽ സീതാറാം യെച്ചൂരിക്ക് വലതും പറയാനുണ്ടോയെന്ന് വി.ടി ബൽറാം. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ല എന്ന ആരോപിച്ചാണ് എസ്എഫ്‌ഐ പ്രവർത്തകർ ഓഫീസ് അക്രമിച്ചത്.
അക്രമത്തിനെതിരെ വൻ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി ഉയരുന്നത്. പൊലീസ് സംരക്ഷണത്തിലാണ് അക്രമം നടന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ അക്രമത്തെ അംഗീകരിക്കില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്ഐ എന്ന പേരിലുള്ള ക്രിമിനൽ സംഘം ആക്രമിച്ച് തകർത്തിരിക്കുന്നു.
ഈ ഗുണ്ടാ സംഘത്തെ പാലൂട്ടി വളർത്തുന്ന മിസ്റ്റർ സീതാറാം യെച്ചൂരിക്ക് വല്ലതും പറയാനുണ്ടോ?
Rahul Gandhi's MP Office in Wayanad was attacked and vandalised by SFI goons. Does Mr Sitaram Yechury has anything to say about this hooliganism?