പ്രളയവാർത്തക്കടിയിലെ വിദ്വേഷപ്രചാരണം തുറന്ന് കാട്ടി വി.ടി ബൽറാം
"ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട്."
Update: 2021-10-17 13:35 GMT
കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയത്തിന്റെ വാർത്തക്കടിയിലെ വിദ്വേഷ പ്രചാരണം തുറന്ന് കാട്ടി കോൺഗ്രസ് നേതാവ് വി.ടി ബൽറാം.മഴക്കെടുതി വാര്‍ത്ത നൽകുന്ന സമയത്ത് മീഡിയവണ്‍ യൂട്യൂബ് ലൈവിന് താഴെയാണ് 'മുഹമ്മദ് അല്‍ റസൂല്‍' എന്ന പേരും പച്ച പ്രൊഫൈല്‍ പിക്ചറുമായി ഫെയ്ക്ക് അക്കൗണ്ട് വഴി ഒരാള്‍ വിദ്വേഷ കമന്റിട്ടത്.
"ഒരു നാട് മുഴുവൻ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള "സുവർണ്ണാവസര"മാക്കണമെങ്കിൽ അതാരായായിരിക്കുമെന്നതിൽ ഇവിടെയാർക്കും സംശയമില്ല. ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട്." - വി.ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.