വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് സമസ്ത; സിഐസി ഭരണച്ചുമതല സാദിഖലി തങ്ങൾക്ക്

അബ്ദുൽ ഹകീം ഫൈസി ആദൃശേരി സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ചതോടെയാണ് വാഫി സ്ഥാപനങ്ങളിൽ പ്രതിസന്ധി ഉടലെടുത്തത്

Update: 2023-02-24 06:54 GMT
Editor : abs | By : Web Desk
Advertising

മലപ്പുറം: കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ (സിഐസി) ഭരണച്ചുമതല സാദിഖലി ശിഹാബ് തങ്ങൾക്ക് നൽകി സമസ്ത. സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം പ്രസിഡണ്ട് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സമസ്ത തീരുമാനം അറിയിച്ചത്. വാഫി-വഫിയ്യ കുട്ടികളുടെ ആശങ്ക പരിഹരിക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. 

'വാഫി-വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ സമസ്ത മുശാവറയെടുത്ത തീരുമാനമനുസരിച്ച് പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ സിഐസി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കൂടി ചർച്ച നടത്തി. ചർച്ചയിൽ എല്ലാ കാര്യങ്ങളും പരസ്പരം വിലയിരുത്തി, ഇതനുസരിച്ച് നിലവിൽ വാഫി-വഫിയ്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും യാതൊരു വിധ ആശങ്കയും പ്രയാസവും ഇല്ലാതെ സ്ഥാപനവും പഠനവും മുമ്പോട്ടു കൊണ്ടുപോകാനും ധാരണയായി. ഇതുസംബന്ധിച്ച് തുടർനടപടികൾ കൈക്കൊള്ളുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും സിഐസി പ്രസിഡണ്ട് കൂടിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സമസ്ത ചുമതലപ്പെടുത്തി.' - ജിഫ്രി തങ്ങള്‍ പറഞ്ഞു. 

ഈയിടെയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ അബ്ദുൽ ഹകീം ഫൈസി ആദൃശേരി സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ചതോടെയാണ് വാഫി സ്ഥാപനങ്ങളിൽ പ്രതിസന്ധി ഉടലെടുത്തത്. ഹകീം ഫൈസിക്കൊപ്പം സ്ഥാപനങ്ങളുടെ സാരഥ്യത്തിലുള്ള 118 വാഫികളും രാജിവച്ചിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News