വിൻസെന്‍റ് എം.എൽ.എയുടെ ഫണ്ടില്‍ നിന്ന് വെയിറ്റിങ് ഷെഡ്; തടഞ്ഞ് സി.പി.എം

എം.വിൻസെൻറ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 14.5 ലക്ഷം രൂപ വിനിയോഗിച്ച് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാനുള്ള പദ്ധതിക്കിടെയാണ് പ്രതിഷേധവുമായി സി.പി.എം പ്രവർത്തകർ എത്തിയത്.

Update: 2021-12-24 09:24 GMT
Advertising

ബാലരാമപുരത്ത് വെയ്റ്റിംഗ് ഷെഡ് നിമിക്കാൻ എത്തിയ തൊഴിലാളികളെ സി.പി.എം പ്രവർത്തകർ തടഞ്ഞു. എം.വിൻസെന്‍റ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 14.5 ലക്ഷം രൂപ വിനിയോഗിച്ച് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാനുള്ള പദ്ധതിക്കിടെയാണ് പ്രതിഷേധവുമായി സി.പി.എം പ്രവര്‍ത്തകര്‍ എത്തിയത്.

Full View

സി.പി.എം ഭരിക്കുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്ത്  ഭരണമിതിയുടെ നേതൃത്വത്തില്‍ വെയിറ്റിങ് ഷെഡ് നിര്‍മിക്കാന്‍ തീരുമാനമായിരുന്നതാണെന്നും അതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നെന്നും പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ പറയുന്നു. അങ്ങനെ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വെയിറ്റിങ് ഷെഡ് നിര്‍മിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എ എം വിൻസെന്‍റ് വെയിറ്റിങ് ഷെഡിനായുള്ള തുക അനുവദിച്ചു. ഇത് പഞ്ചായത്ത് ഭരണസമിതിയെ താഴ്ത്തിക്കെട്ടാനാണെന്നും വെയിറ്റിങ് ഷെഡ് എം.എല്‍.എയുടെ പരിശ്രമഫമായി കൊണ്ടുവന്നതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവുമാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News