വഖഫ് നിയമ ഭേദഗതി: സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോർഡ്

സർക്കാർ ഇടപെടലാവശ്യപ്പെട്ട് ബോർഡ് പ്രമേയം പാസാക്കി

Update: 2024-08-07 16:29 GMT
Advertising

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വഖഫ്  . നിയമ ഭേദഗതി ഏകപക്ഷീയമായ നടപടിയാണെന്നും ഫെഡറൽ തത്വങ്ങൾക്ക്‌ എതിരാണെന്നും അഭിപ്രയാപ്പെട്ട ബോർഡ് വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി.

വഖഫ് നിയമത്തിൽ 40 ഭേദഗതികൾ കൊണ്ടുവരാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമികളും തർക്ക ഭൂമികളും കർശന പരിശോധനകൾക്ക്  വിധേയമാക്കാന്‍ ബില്ല് അനുമതി നൽകുന്നുണ്ട്. 9.4 ലക്ഷം ഏക്കർ വസ്തുവകകളാണ് വഖഫ് ബോർഡിന് കീഴിലുള്ളതെന്നാണ് കണക്ക്. വഖഫ് കൗൺസിലുകളിലും സംസ്ഥാന വഖഫ് ബോർഡുകളിലും ഇനിമുതൽ വനിതാ പ്രാതിനിധ്യവും ഉറപ്പുവരുത്തും.

വഖഫ് ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനുള്ള നിർദേശവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിലെ നിയമത്തിലുള്ള ചില വ്യവസ്ഥകൾ റദ്ദാക്കാനും പുതിയ ഭേദഗതി നിർദേശിക്കുന്നു. വഖഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്നത് തടയാനായി സ്വത്തുക്കൾക്ക് മേൽനോട്ടം വഹിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനേയും ചുമതലപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.

വഖഫ് ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം മേധാവിയുമായ അസദുദ്ദീൻ ഉവൈസി, ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി തുടങ്ങിയ രാഷ്രട്രീയ പ്രമുഖരുൾപ്പെടെ രം​ഗത്തെത്തിയിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News