വഖഫ് വിവാദം: തീരുമാനം ഏകകണ്ഠം; സംഘടനയിൽ ആശയക്കുഴപ്പമില്ലെന്ന് സമസ്ത

സമസ്തയുടെ നേതാക്കളുമായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അനുകൂല നിലപാട് സർക്കാരിൽനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്-സംയുക്ത പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു

Update: 2021-12-04 12:37 GMT
Editor : Shaheer | By : Web Desk
Advertising

സംസ്ഥാന വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കുവിട്ടതിൽ സമസ്തയുടെ നിലപാട് ഏകകണ്ഠമാണെന്നും സംഘടനയ്ക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്നും നേതാക്കൾ. വഖ്ഫ് നിയമന തീരുമാനം പുനഃപരിശോധിക്കണമെന്ന് സമസ്ത സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടതാണ്. ചില രാഷ്ട്രീയവിവാദങ്ങൾ കാരണവും മഹല്ലുകളിൽ കുഴപ്പങ്ങൾ ഒഴിവാക്കാനുമായാണ് ഇന്നലെ പള്ളികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രഭാഷണം വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചതെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തിൽ നേരത്തെ ആവശ്യപ്പെട്ടതാണ്. മുസ്‍ലിം സംഘടനകളുടെ കൂട്ടായ്മയ്‌ക്കൊപ്പം സമസ്ത സഹകരിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രഭാഷണം രാഷ്ട്രീയവിവാദങ്ങൾക്കും മഹല്ലുകളിൽ കുഴപ്പങ്ങൾക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം സമസ്ത പ്രസിഡന്റ് നടത്തിയത്-സംയുക്ത പ്രസ്താവനയിൽ പറയുന്നു.

വിഷയം സംബന്ധിച്ച് സമസ്തയുടെ നേതാക്കളുമായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അനുകൂല നിലപാട് സർക്കാരിൽനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം സമസ്ത തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‍ലിയാര്‍ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Summary: Samastha was unanimous in waqf board appointment controversy and there was no confusion within the organization, Samastha leaders says in joint statement

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News