ദേശീയപാതയിൽ വെളളം കയറി; യാത്രക്കാർ വനപാതയിൽ കുടുങ്ങി കിടക്കുന്നു
പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്
Update: 2024-07-18 18:11 GMT
കൽപ്പറ്റ: ദേശീയപാത 766 ൽ വെളളം കയറിയതിനെ തുടർന്ന് യാത്ര തുടരാൻ സാധിക്കാതെ യാത്രക്കാർ വനപാതയിൽ കുടുങ്ങി കിടക്കുന്നു. കോഴിക്കോട് - മൈസൂർ ദേശീയപാതയിൽ മുത്തങ്ങക്ക് സമീപം പൊൻകുഴിയിലാണ് റോഡ് ഗതാഗതം സ്തംഭിച്ചത്.
വൈകിട്ടോടെ കർണാടകയിൽ നിന്നെത്തിയ യാത്രക്കാരാണ് പൊൻകുഴി ഭാഗത്ത് കുടുങ്ങിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ യാത്രക്കാരാണ് കുടുങ്ങിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
പൊലീസും ഫയർഫോഴ്സും ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസുകളിലെയും കാറുകളിലെയും യാത്രക്കാർ ആണ് കുടുങ്ങി കിടക്കുന്നത്.