വയനാട് ബിജെപിയിൽ കൂട്ടരാജി; പുതിയ ജില്ലാ പ്രസിഡന്‍റിനെ ഏകപക്ഷീയമായി തീരുമാനിച്ചെന്ന് ആരോപണം
സുൽത്താൻ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്‍റും പതിമൂന്നംഗ മണ്ഡലം കമ്മറ്റിയും രാജിവച്ചു
Update: 2021-10-07 06:05 GMT
വയനാട് ബിജെപിയിൽ കൂട്ടരാജി. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്‍റും പതിമൂന്നംഗ മണ്ഡലം കമ്മറ്റിയും രാജിവച്ചു. പുതിയ ജില്ലാ പ്രസിഡന്‍റിനെ ഏകപക്ഷീയമായി തീരുമാനിച്ചെന്ന് ആരോപിച്ചാണ് രാജി.
പുതിയ ജില്ലാ പ്രസിഡന്‍റിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാജിവെച്ചവർ വ്യക്തമാക്കി. ചർച്ചയും തീരുമാനവുമില്ലാതെയാണ് പുതിയ ജില്ലാ അധ്യക്ഷനെയും സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തതെന്നും തെരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും സംസ്ഥാന കമ്മറ്റിക്ക് നൽകിയ പരാതികളിൽ ഇവര്‍ ആരോപിച്ചു.
ബത്തേരി മണ്ഡലം പ്രസിഡന്‍റും പ്രമുഖ നേതാവുമാണ് സംസ്ഥാന നേതൃത്വത്തിന് രാജി സമർപ്പിച്ച കെ ബി മദൻലാൽ.