വയനാട് ഉരുൾപൊട്ടൽ: ദുരന്തമുഖത്തെ സന്നദ്ധപ്രവർത്തനത്തിന് രജിസ്ട്രേഷൻ നിർബന്ധമാക്കി

സന്നദ്ധസേവകർക്ക് ടീം ലീഡറുടെ പേരും വിലാസവും നൽ‌കി രജിസ്റ്റർ ചെയ്യാം

Update: 2024-08-03 13:42 GMT
Advertising

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുഖത്തെ സന്നദ്ധപ്രവർത്തനത്തിന് രജിസ്ട്രേഷൻ നിർബന്ധമാക്കി. ചൂരൽമല കൺട്രോൾ റൂമിന് സമീപം നാളെ മുതൽ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്തമേഖലയിൽ കടത്തിവിടുക. സന്നദ്ധസേവകർ ടീം ലീഡറുടെ പേരും വിലാസവും രജിസ്റ്റർ ചെയ്താൽ മതിയാകും.

അതിനിടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇനി ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് സർക്കാർ പുറത്തിറക്കി. കിറ്റുകളിലേക്ക് ആവശ്യമായ പലവ്യഞ്ജനം, വീടുകളിലേക്ക് ആവശ്യമായ ചെറിയ ഫർണിച്ചറുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, കളറിംഗ് ബുക്കുകൾ തുടങ്ങിയവയാണ് പ്രധാനമായും ആവശ്യം. മറ്റു സാധനങ്ങൾ ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും സർക്കാർ വൃ‍ത്തങ്ങൾ വ്യക്തമാക്കി.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News