'വയനാട്ടിലേത് രാജ്യത്തിന് മാതൃകയാക്കാവുന്ന 'കേരളമോഡൽ' പുനരധിവാസ പദ്ധതി': മന്ത്രി കെ. രാജൻ
മുഴുവൻ സേന ഉദ്യോഗസ്ഥരുടേയും യോഗം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചേരും
Update: 2024-08-04 08:17 GMT
കല്പറ്റ: രാജ്യത്തിന് തന്നെ മാതൃകയാക്കാൻ കഴിയുന്ന രീതിയിലുള്ള 'കേരളമോഡൽ' പുനരധിവാസ പദ്ധതിയായിരിക്കും വയനാട്ടിലേതെന്ന് റവന്യു മന്ത്രി കെ. രാജൻ. മീഡിയാവൺ പ്രത്യേക പരിപാടി 'പ്രിയ നാടിനൊപ്പ'ത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചൂരൽമലയിലും മുണ്ടക്കൈയിലും ഒരോ ദിവസവും വ്യക്തമായ പ്ലാനിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോകുന്നതെന്നും ആറുസോണുകളായി തിരിച്ചിട്ടുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്നും മന്ത്രി മീഡിയാവണിനോട് പറഞ്ഞു.
'1481 ആർമി ഉദ്യോഗസ്ഥരും 1700 വളന്റീയർമാരുമാണ് ഇന്ന് നടക്കുന്ന സമഗ്ര തിരച്ചിലിൽ പങ്കെടുക്കുന്നത്, മുഴുവൻ സേന ഉദ്യോഗസ്ഥരുടേയും യോഗം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചേരും, യോഗത്തിലെ തീരുമാനമനുസരിച്ച് വരും ദിവസങ്ങളിലെ പ്ലാനുകൾ തയാറാക്കും'. മന്ത്രി പറഞ്ഞു.