'സംഘ് ഭരണകൂടം നീതിക്ക് വേണ്ടി നിലകൊള്ളുന്നവരുടെ നാവ് അരിയുന്നു'; ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റിനെതിരെ വെൽഫയർ പാർട്ടി

കോൺഗ്രസ് എംപിയായിരുന്ന ഇഹ്‌സാൻ ജഫ്രി അടക്കം ഗുജറാത്തിൽ കൊലചെയ്യപ്പെട്ട ആയിരങ്ങൾ ഭൂമി കുലക്കമുണ്ടായി മരിച്ചതല്ലെന്നും ആസൂത്രിതമായി നടന്ന വംശഹത്യയിലാണ് ആ മനുഷ്യരുടെ ചോര ഒഴുകിയതെന്നും ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്

Update: 2022-06-25 18:12 GMT
Advertising

ഗുജറാത്ത് വംശഹത്യ സംബന്ധിച്ചുള്ള സത്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ഭരണകൂടം വേട്ടയാടുന്ന ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനും മലയാളിയും മുൻ ഗുജറാത്ത് ഡിജിപിയുമായ ആർ.ബി ശ്രീകുമാറിനും പിന്തുണയുമായി വെൽഫയർ പാർട്ടി. ചോദിച്ചു വാങ്ങിയ ക്ലീൻ ചീറ്റിന്റെ ബലത്തിൽ സംഘ് ഭരണകൂടം നീതിക്ക് വേണ്ടി നിലകൊള്ളുന്നവരുടെ നാവ് അരിയുകയാണെന്നും ഇനിയാരും ഇതിന് തുനിയരുതെന്ന ഭീഷണിപ്പെടുത്തലാണിതെന്നും വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് എംപിയായിരുന്ന ഇഹ്‌സാൻ ജഫ്രി അടക്കം ഗുജറാത്തിൽ കൊലചെയ്യപ്പെട്ട ആയിരങ്ങൾ ഭൂമി കുലക്കമുണ്ടായി മരിച്ചതല്ലെന്നും ആസൂത്രിതമായി നടന്ന വംശഹത്യയിലാണ് ആ മനുഷ്യരുടെ ചോര ഒഴുകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് പിന്നിൽ പ്രവർത്തിച്ചവർ രാജ്യഭരണാധികാരികൾ ആയത് കൊണ്ടും വംശീയ രാഷ്ട്രത്തിലെ കോടതികൾ റാൻ മൂളൽ നടത്തിയത് കൊണ്ടും ആ സത്യം ഇല്ലാതാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഈ രാജ്യത്തെ മനഃസാക്ഷിയുള്ളവർക്ക് അറിയാവുന്ന യാഥാർഥ്യമാണിതെന്നും അത് വിളിച്ചു പറയുകയും ഇരകളാക്കപ്പെട്ടവരുടെ നീതിക്ക് വേണ്ടി പോരാടുകയും ചെയ്തവരാണ് ടീസ്റ്റയും ആർ.ബി.ശ്രീകുമാറുമെന്നും പറഞ്ഞ കെ.എ ഷഫീഖ് നേരത്തെ സഞ്ജീവ് ഭട്ടിനെ ജയിലിലടച്ചതും ചൂണ്ടിക്കാട്ടി. നടന്ന് കൊണ്ടിരിക്കുന്ന വംശഹത്യാ ശ്രമങ്ങളെ ഒരാളും എതിർക്കാതിരിക്കാനുള്ള താക്കീതാണിതെങ്കിലും ഇതിനൊന്നും മുന്നിൽ ഈ രാജ്യം കീഴടങ്ങില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തെരുവുകളിൽ നിന്ന് തങ്ങൾ ജനാധിപത്യത്തെ തിരിച്ച് പിടിക്കുമെന്നും വെൽഫയർ പാർട്ടി ജനറൽ സെക്രട്ടറി പറഞ്ഞു.


ഇഹ്സാൻ ജഫ്രി അടക്കം ഗുജറാത്തിൽ കൊലചെയ്യപ്പെട്ട ആയിരങ്ങൾ ഭൂമി കുലക്കമുണ്ടായി മരിച്ചതല്ല. ആസൂത്രിതമായി നടന്ന വംശഹത്യയിലാണ്...

Posted by KA Shafeek on Saturday, June 25, 2022

Welfare party against the arrest of Teesta and R.B Sreekumar

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News