സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുന്നാക്ക സംവരണം പിൻവലിക്കണം - വെൽഫെയർ പാർട്ടി

ഇന്ദ്രാ സാഹ്നി കേസിന്റെ മർമ്മം സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയല്ല സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥയാണ് എന്നതാണ്. അതിനാൽ സാമ്പത്തിക സംവരണം എന്ന വാദം ഇതോടെ അസാധുവാകുകയാണ്

Update: 2021-05-05 09:33 GMT
Editor : ubaid | Byline : Web Desk
Advertising

സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന വിധിയുടെയും ഇന്ദ്രാ സാഹ്നി കേസിലെ സാഹചര്യം പുനപരിശോധിക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി പരാമർശത്തിന്റെയും അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്ന മുന്നാക്ക സംവരണം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സവർണ സംവരണം നടപ്പാക്കിയതോടെ കേരളത്തിൽ ഇപ്പോൾ സംവരണ പരിധി 60 ശതമാനമാണ്. ഇന്ദ്രാ സാഹ്നി കേസിന്റെ മർമ്മം സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയല്ല സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥയാണ് എന്നതാണ്. അതിനാൽ സാമ്പത്തിക സംവരണം എന്ന വാദം ഇതോടെ അസാധുവാകുകയാണ്.

സവര്‍ണ സമൂഹങ്ങളെ പ്രീണിപ്പിക്കാനായി കൊണ്ടുവന്ന മുന്നാക്ക സംവരണം എത്രയും വേഗം നിർത്തലാക്കി സമൂഹ്യനീതി പുനസ്ഥാപിക്കാൻ കേന്ദ്ര- കേരള സർക്കാറുകൾ സന്നദ്ധമാകണം. സാമൂഹ്യനീതിയെയും നവോത്ഥാനത്തെയും അട്ടിമറിക്കുന്ന സവർണ സംവരണം പിൻവലിക്കുക എന്നതാവണം രണ്ടാം പിണറായി സർക്കാരിന്റെ പ്രഥമ തീരുമാനം.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News