ഞായറാഴ്ച നിയന്ത്രണങ്ങൾ എന്തൊക്കെ

ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ

Update: 2022-01-22 15:14 GMT
Editor : afsal137 | By : Web Desk
Advertising

സംസ്ഥാത്ത് ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. വാരാന്ത്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

*പാൽ, പഴം, പച്ചക്കറി, പലവ്യഞ്ജനം മത്സ്യം, മാംസം തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ രാത്രി 9 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്

*ആശുപത്രകളിലേക്കും വാക്‌സിനേഷനും വേണ്ടി യാത്ര ചെയ്യാം

*വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ 20 പേർക്ക് മാത്രം അനുമതി

*വർക് ഷോപ്പുകൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്

* റെസ്‌റ്റോറന്റുകളും ബേക്കറികളും രാവിലെ ഏഴ് മുതൽ രാത്രി 9 വരെ (പാഴ്‌സൽ/ ഹോം ഡെലിവറി മാത്രം)

*ദീർഘദൂര ബസ്സുകൾ, ട്രെയിനുകൾ, വിമാന സർവീസുകൾ എന്നിവയിൽ യാത്ര ചെയ്യാം

*മുൻകൂട്ടി ബുക്ക് ചെയ്തതാണെങ്കിൽ ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും പോകാം, വൗച്ചർ കരുതണം

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News