എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് ഭീകരാവസ്ഥയാണ്; വിമര്‍ശിച്ച് ആർ.വി.ജി മേനോൻ

'സ്റ്റാൻഡേർഡ് ഗേജ് തെരഞ്ഞെടുത്തത് ആരാണ്? അതറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്

Update: 2022-04-28 07:54 GMT
Advertising

തിരുവനന്തപുരം: കെറെയിൽ സംഘടിപ്പിച്ച സംവാദത്തിൽ പദ്ധതിയെ എതിർത്ത് ആർ.വി.ജി മേനോൻ. സ്റ്റാൻഡേർഡ് ഗേജ് തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും അതറിയാന്‍ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേക്ക് കേരളത്തോട് അവഗണയാണ്. കേരളത്തിന്റെ വികസനത്തിന് റെയിൽവേ ഏറ്റവും പ്രധാനപ്പെട്ടതാണ്. പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുത്തിട്ടും പണി നടക്കാഞ്ഞത് രാഷ്ട്രീയ നേതൃത്വത്തിന്റ ഇച്ഛാശക്തി ഇല്ലായ്മകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.

വികസനത്തെ വിപണിക്കു വിട്ടു കൊടുക്കരുത്. പദ്ധതിയെ എതിർക്കുന്നവരെല്ലാവരും പിന്തിരിപ്പൻമാരാണ് എന്നു പറയുന്നത് അംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ല. ഇപ്പോഴത്തെ സംവാദം നാലു വർഷം മുൻപ് നടക്കേണ്ടതായിരുന്നു. എന്ത് വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് അഹങ്കാരമാണെന്നും ആർ.വി.ജി മേനോൻ പറഞ്ഞു.

'ഇനി വേണമെങ്കിൽ നിങ്ങളുമായി ചർച്ച നടത്താം എന്ന് പറയുന്നതിൽ ഒരു മര്യാദകേട് ഉണ്ട്. അതിനുപകരം പ്രൊജക്ടിൻറെ വിശദവിവരങ്ങൾ തീരുമാനിക്കുന്ന സമയത്ത് വ്യാപകമായി ചർച്ച നടത്തുകയാണ് വേണ്ടത്. ഇത്തരം ആശയങ്ങൾ ആരുടെയെങ്കിലും തലച്ചോറിൽ മുട്ടിമുളയ്ക്കുന്നതല്ല. വിദേശത്ത് ഇത്തരം പദ്ധതികളിൽ പ്രവർത്തിച്ച വൈദഗ്ധ്യമുള്ളവരുണ്ട്. പലതരം ചർച്ചകളുടെ അടിസ്ഥാ നത്തിൽ കേരളത്തിലെ റെയിൽ വികസനത്തിന് ഏറ്റവും ഉപയുക്തമായ ഏതുതരം പ്രൊജക്ട് ആണ് വേണ്ടത് എന്ന് തീരുമാനിച്ചിട്ട് വേണമായിരുന്നു നമ്മൾ മുമ്പോട്ട് പോകേണ്ടിയിരുന്നത്.'- അദ്ദേഹം പറഞ്ഞു.

ബ്രോഡ്‌ഗേജ് പാതയിൽ സ്പീഡ് ട്രെയിൻ ഓടിക്കുന്നുണ്ട്. അതിവേഗ ട്രെയിനുകൾക്ക് എറണാകുളം-ഷൊര്‍ണൂർ മൂന്നാം പാത സാധ്യമാണ്. അതിനുള്ള പഠനം നടക്കണം, അതുമായി സിൽവർ ലൈന്റെ ചെലവ് താരതമ്യം ചെയ്യുകയാണ് വേണ്ടത്. സ്റ്റാന്റേർഡ് ഗേജ് കൊണ്ടുവന്ന് ട്രെയിൻ ഓടിക്കുമെന്ന് പറയരുത്. ജപ്പാന്റെ സാങ്കേതിക വിദ്യ ഇവിടെ ഉപയോഗിക്കാനാണ് ഒരു ശതമാനം നിരക്കിൽ വായ്പ തരുന്നത്. ഏത് സാങ്കേതിക വിദ്യയാണ് വേണ്ടത് എന്നത് നമ്മളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News