വന്യജീവി ആക്രമണത്തിൽ മരണം; കൂരാച്ചുണ്ടിൽ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് ഹർത്താൽ

വന്യജീവി ആക്രമണത്തിൽ സർക്കാറിന് പൂർണമായ നിസംഗതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു

Update: 2024-03-05 13:36 GMT
Advertising

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ കോഴിക്കോട് കൂരാച്ചുണ്ടിൽ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് ഹർത്താൽ. കക്കയം സ്വദേശി പാലാട്ടിയിൽ എബ്രഹാം എന്ന അവറാച്ചനെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജിൽ കോണ്‍ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് ആംബുലൻസ് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കക്കയത്ത് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. 

തൃശൂർ പെരിങ്ങൽകുത്തിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ച പശ്ചാത്തലത്തിൽ ചാലക്കുടിയിലും കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാണ്. എം.എൽ.എയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.  

വന്യജീവി ആക്രമണത്തിൽ സർക്കാറിന് പൂർണമായ നിസംഗതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. വിഷയത്തിൽ സർക്കാറിനോ വനംവകുപ്പിനോ യാതൊരു പദ്ധതിയുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News