തിരുവനന്തപുരത്ത് മാത്രമേ പാർട്ടിയെ നയിക്കൂ: കെ മുരളീധരൻ

പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനാൽ വയാനാട്ടിലും പ്രവർത്തിക്കുമെന്നും മുരളീധരൻ

Update: 2024-06-21 09:11 GMT
Advertising

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ലെന്നു വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മാത്രമാണ് സജീവമാവുകയെന്നും ഗാന്ധി കുടുംബത്തിലെ അംഗം മത്സരിക്കുന്ന മണ്ഡലങ്ങളിൽ നിന്ന വിട്ടുനിൽക്കാൻ ഒരു കോൺഗ്രസ് പ്രവർത്തകനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളിൽ പാർട്ടി മറ്റു നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ചില പ്രശ്‌നങ്ങളുള്ളതിനാൽ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൽക്കാലം തിരുവനന്തപുരത്ത് മാത്രമേ പാർട്ടിയെ നയിക്കാനുള്ളുയെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റിന് ഒരു കുഴപ്പവുമില്ല, അദ്ദേഹത്തിന്റെ പ്രവർത്തനമികവിലാണ് 20 ൽ 18 സീറ്റും നേടാൻ കഴിഞ്ഞത്- മുകരളീധരൻ പറഞ്ഞു. കെപിസിസി അധ്യക്ഷനാകണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന ചോദ്യത്തിന് അത് പ്രവർത്തകരുടെ വികാരം മാത്രമാണെന്നും സമുദായിക സമവാക്യങ്ങൾ നോക്കിയാണ് കെപിസിസി അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News